തിരുവനന്തപുരം: ഓഖി ദുരന്തത്തോട് അനുബന്ധിച്ച് കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കില്ല. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്. ഒരു മണിക്കൂര്‍ മാത്രമാകും പ്രധാനമന്ത്രി തിരുവനന്തപുരത്ത് ചെലവഴിക്കുക.
രാജ്ഭവനില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. അതിനിടെ ദുരന്തബാധിതരെ രാജ്ഭവനില്‍ എത്തിച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള നീക്കങ്ങളും നടക്കുന്നതായി സൂചനയുണ്ട്. ഓഖി ദുരന്ത ബാധിത മേഖലകളായ പുന്തുറ, വിഴിഞ്ഞം എന്നിവടങ്ങളില്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
