മുസ്ലീങ്ങളുള്‍പ്പെടെ ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണ്, ഇത് ഹിന്ദു രാജ്യമാണ്: മോഹന്‍ ഭാഗവത്

അഗര്‍ത്തല: ഇന്ത്യയിലെ മുസ്ലിങ്ങളും യഥാര്‍ഥത്തില്‍ ഹിന്ദുക്കളാണെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണ്. അഗര്‍ത്തലയില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുയിസത്തില്‍നിന്ന് വ്യത്യസ്തമാണ് ഹിന്ദുത്വം. എല്ലാ സമുദായങ്ങളെയും ഒന്നിപ്പിക്കുക എന്നതാണ് ഹിന്ദുത്വം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഹിന്ദുക്കളുടെ രാജ്യമാണ് ഇന്ത്യ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിക്രമങ്ങള്‍ക്കിരയാകുന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യ തണലൊരുക്കുന്നു. പണ്ടു കാലം മുതല്‍തന്നെ ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഐക്യമുണ്ടായിരുന്നു. സംഘടിക്കുന്നതിലൂടെയാണ് ശക്തി കൈവരിക്കാനാകുക. അത് പ്രകൃതി നിയമവുമാണ് മോഹന്‍ ഭാഗവത് പറഞ്ഞു.

ഹിന്ദുക്കള്‍ സംഘടിക്കുകയും ശാഖകളില്‍ പരിശീലനം നേടുകയും ചെയ്യണം. രാജ്യനിര്‍മാണത്തിനും സ്വന്തം വികാസത്തിനും അതാണ് ശരിയായ മാര്‍ഗം. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് സനാതന ധര്‍മം ആവശ്യപ്പെടുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ഉമശഹ്യവൗിേ

Leave a Reply

Your email address will not be published. Required fields are marked *