അമലാ പോള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയില്‍

കൊച്ചി: പുതുചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് വാഹന നികുതി വെട്ടിച്ചുവെന്ന കേസില്‍, നടി അമല പോള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു.

നികുതിയിനത്തില്‍ വന്‍ തുക വെട്ടിച്ചതിന് ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കാനിരിക്കെയാണ് അമലാ പോള്‍ ഹൈക്കോടതിയെ സമീപിച്ചത്.

മറ്റ് സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യുന്നതിനാലാണ് പോണ്ടിച്ചേരിയില്‍ വീട് വാടകക്ക് എടുത്തതെന്ന് അമല ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പുതുച്ചേരിയിലെ വീട്ടില്‍ താന്‍ താമസിക്കാറുണ്ട്. അതുകൊണ്ടാണ് ഈ വീടിന്റെ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത്.

ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് വാഹനം കൂടുതലായി ഉപയോഗിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് നികുതി നഷ്ടമില്ലെന്നും അമല പോള്‍ ഹര്‍ജിയില്‍ വാദിക്കുന്നു. ഹര്‍ജി പിന്നീട് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *