ശബരിമല: കന്നി സ്വാമിയായി 6 മാസം പ്രായമുള്ള കുഞ്ഞ് മാളികപ്പുറം
ശബരിമലയില്‍. ആലപ്പുഴ ഹരിപ്പാട് സ്വദേശി ബിനു സ്വാമിയുടെ ആറു മാസവും 25 ദിവസവും പ്രായമായ കുഞ്ഞുവാവയാണ് കാനനവാസനെ തൊഴാനെത്തിയത്.
ഏറെ നാളെത്തെ കാത്തിരിപ്പിനു ശേഷം അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താല്‍ കിട്ടിയ കണ്‍മണിയാണ്.
പതിനെട്ടാം പടിയില്‍ പോലീസുകാര്‍ കുരുന്നിനെ എടുത്തുനില്‍ക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. കുഞ്ഞു സ്വാമിയോടൊപ്പം ഫോട്ടോയെടുക്കാനും നിരവധി പേരെത്തുകയുണ്ടായി.
