കുടുംബവഴക്കിനെ തുടര്‍ന്നു ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. നാടിനെ മൊത്തം ഞെട്ടിച്ച ഈ സംഭവം നടന്നത് പത്തനംതിട്ട അടൂരിനടുത്തുള്ള പഴകുളത്താണ്.
പഴകുളം അജ്മല്‍ വീട്ടില്‍ റെജീനയാണ് ഭര്‍ത്താവിന്റെ ഈ കൊടും ക്രൂരതയ്ക്ക് ഇരയായത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപെട്ട് ഭര്‍ത്താവ് ഷെഫീക്കിനെ (42) പൊലീസ് അറസ്റ്റു ചെയ്തു.
