കേരള കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു

കോട്ടയം: കോട്ടയത്തെ കേരള കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം.

ശനിയാഴ്ച രാവിലെയാണ് അഞ്ജാതസംഘം ഓഫീസിനു നേരെ പ്രകോപനമൊന്നുമില്ലാതെ കല്ലെറിഞ്ഞത്.

ഓഫീസിലെ ലൈറ്റുകളും ജനല്‍ ചില്ലുകളും അക്രമിസംഘം അടിച്ചു തകര്‍ക്കുകയും ചെയ്തു.

പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ ജനപക്ഷം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കേരള കോണ്‍ഗ്രസ്സ് (എം) നേതാക്കള്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *