രാജ്യസഭ തെരഞ്ഞെടുപ്പ്: ആം ആദ്മി സ്ഥാനാര്‍ഥികളെ തീരുമാനിച്ചു

ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ആം ആദ്മി പ്രഖ്യാപിച്ചു. സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവര്‍ ആം ആദ്മിയെ പ്രതിനിധീകരിച്ച് രാജ്യസഭയിലെത്തും. ജനുവരി 16നാണ് രാജ്യസഭതെരഞ്ഞെടുപ്പ് നടക്കുന്നത്. 70ത് അംഗ നിയമസഭയില്‍ 67 അംഗങ്ങളുടെ പിന്തുണ നിലവില്‍ ആം ആദ്മിക്കുണ്ട്.

എ.എ.പിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ സഞ്ജയ് ഗുപ്ത പാര്‍ട്ടിയുടെ വക്താവ് കൂടിയാണ്. 2017ല്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചുമതല വഹിച്ചിരുന്നത് സഞ്ജയ് സിങാണ്. കഴിഞ്ഞ 25വര്‍ഷമായി ഡല്‍ഹിയിലെ പഞ്ചാബി ബാഗ് ക്ലബ് ചെയര്‍മാനാണ് സുശീല്‍കുമാര്‍ ഗുപ്ത. വ്യവസായി കൂടിയാണ് സുശീല്‍. ഡല്‍ഹിയിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ എന്‍.ഡി ഗുപ്ത നിരവധി ബിസിനസ് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

നേരത്തെ ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി രാജ്യസഭയിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അശുതോഘോഷ് സ്ഥാനാര്‍ഥിയാവുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *