തമിഴ്‌നാട്ടില്‍ ബസ് ജീവനക്കാരുടെ പണിമുടക്ക്: ജനജീവിതം സ്തംഭിച്ചു

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിനു കീഴിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു. വേതനവര്‍ധന ആവശ്യപ്പെട്ടുകൊണ്ടാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. വ്യാഴാഴ്ച രാത്രി യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചത്.

വേതനവര്‍ധന സംബന്ധിച്ച് ഗതാഗത മന്ത്രി എം.ആര്‍. വിജയഭാസ്‌കറുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് ജീവനക്കാര്‍ സമരവുമായി രംഗത്തിറങ്ങിയത്. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉള്‍പ്പെടെ നിരവധി ജീവനക്കാരാണ് സമരം നടത്തുന്നത്.

ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളാണ് സമരം നടത്തിവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *