പ്രതിസന്ധി അവസാനിച്ചപ്പോഴാണ് യുഡിഎഫ് സമരവുമായി വരുന്നത് ; പരിഹാസവുമായി ധനമന്ത്രി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കെതിരെ യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന സമരത്തെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്ക്. സമരം നടത്താന്‍ യുഡിഎഫ് വൈകിപ്പോയെന്ന് തോമസ് ഐസക്ക് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി അവസാനിച്ചപ്പോഴാണ് യുഡിഎഫ് സമരവുമായി രംഗത്തെത്തിയതെന്നും തോമസ് ഐസക്ക് പരിഹസിച്ചു.

മാത്രമല്ല, പ്രതിസന്ധിക്കു കാരണം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ നടപടികളാണെന്നും, എല്ലാവര്‍ഷവും ധവളപത്രം ഇറക്കാന്‍ സാധിക്കുമോ എന്നും ധനമന്ത്രി ആരാഞ്ഞു. ചൊവ്വാഴ്ചയാണ് സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധിക്കെതിരെ യുഡിഎഫ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *