ബല്‍റാമിനെ പിന്തുണച്ച സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

കോഴിക്കോട്: എകെജിയുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ വിടി ബല്‍റാമിന് അനുകൂലമായി പോസ്റ്റ് ഇട്ട സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു.

സിപിഎമ്മുകാര്‍ക്ക് ആരെക്കുറിച്ചും എന്തും പറയാം എന്ന കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സഹികെട്ടാണ് ബല്‍റാം പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം തന്റെ കുറിപ്പില്‍ പറഞ്ഞിരുന്നു. കുറിപ്പ് ചര്‍ച്ചയായതിനെ തുടര്‍ന്നാണ് ഉച്ചയോടെ ഫേസ്ബുക്ക് അക്കൗണ്ട് ലഭ്യമല്ലാതായത്.

ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായത് സംബന്ധിച്ച് ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടിരുന്നെന്നും ജനുവരി 14 വരെ അക്കൗണ്ട് ലഭ്യമാവില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും സിവിക് ചന്ദ്രന്‍ മാതൃഭൂമി.കോമിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *