മസ്‌കറ്റ്: ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്ബനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മസ്‌കറ്റ്‌കോഴിക്കോട് റൂട്ടുകളില്‍ മൂന്നു മാസത്തോളം സര്‍വ്വീസ് നടത്തുകയില്ല. 2018 മാര്‍ച്ച് 25 മുതല്‍ ജൂണ്‍ 15 വരെയുള്ള സര്‍വ്വീസുകളാണ് ഇന്‍ഡിഗോ വേണ്ടെന്ന് വെച്ചിരിക്കുന്നത്.
കോഴിക്കോട് വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികളാണ് സര്‍വ്വീസ് ഉപേക്ഷിക്കുവാന്‍ കാരണമായിരിക്കുന്നതെന്ന് കമ്ബനി അറിയിച്ചു. പകരമായി മസ്‌കറ്റ്തിരുവനന്തപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തുമെന്നും കമ്ബനി അധികൃതര്‍ വ്യക്തമാക്കി.
