സൗദിയില്‍ സ്‌റ്റേഡിയത്തില്‍ ഇനി സത്രീകളും; നിയമങ്ങള്‍ പൊളിച്ചെഴുതി സൗദി

സ്ത്രീ​ക​ള്‍​ക്കെതിരായ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ക്ക് അയവുവരുത്തി സൗ​ദി ഭ​ര​ണ​കൂ​ടം. രാജ്യത്തെ ഫു​ട്ബോ​ള്‍ സ്റ്റേ​ഡി​യ​ങ്ങളില്‍ സ്ത്രീ​ക​ള്‍ക്ക് പ്രവേശനം നല്‍കാനണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

നിയമങ്ങളില്‍ മാറ്റം വരുന്നതിന്റെ ഭാഗമായി ഈ ​മാ​സം 12ന് റി​യാ​ദി​ല്‍ നടക്കുന്ന അ​ല്‍ അ​ഹ്ലി – അ​ല്‍ ബാ​റ്റി​ന്‍ ക്ല​ബ്ബു​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം കാ​ണാ​ന്‍ സ്ത്രീ​ക​ളെ അ​നു​വ​ദി​ക്കു​മെ​ന്ന് സൗ​ദി വാ​ര്‍​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം പ​ത്ര​ക്കു​റി​പ്പി​ലൂടെ വ്യക്തമാക്കി.

റി​യാ​ദന് പുറമെ ജി​ദ്ദ​യി​ലും ദ​മാ​മി​ലും ന​ട​ക്കു​ന്ന ഫുട്ബോള്‍ മ​ത്സ​ര​ങ്ങരങ്ങളു സ്ത്രീകള്‍ക്ക് കാണാമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ര​ക്ഷ​ക​ര്‍​ത്താവായ പുരുഷന്റെ സാമിപ്യമോ അനുവാദമോ ഇല്ലാതെ സ്ത്രീകള്‍ക്ക് തീരുമാനം എടുക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങളിലണ് ഇപ്പോള്‍ മാറ്റങ്ങള്‍ വരുത്തുന്നത്.

സ്ത്രീകളുടെ സ്വാതന്ത്രത്തില്‍ ഇടപെടാവുന്ന നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിലണ് സൗദി ഭരണകൂടം. അതിന്റെ ഭാഗമായിട്ടണ് ഫു​ട്ബോ​ള്‍ സ്റ്റേ​ഡി​യ​ങ്ങ​ളിലെ വിലക്ക് നീക്കുന്നത്. നേരത്തെ, സ്ത്രീ​ക​ള്‍​ക്കു വാ​ഹ​നം ഓ​ടി​ക്കാ​ന്‍ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *