ഐഎസ്‌ആര്‍ഒയുടെ നൂറാം ഉപഗ്രഹം വെള്ളിയാഴ്ച ഭ്രമണപഥത്തിലേക്ക്

ബെംഗളൂരു: കാര്‍ട്ടോസാറ്റ് – രണ്ട് വിഭാഗത്തിലെ ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങള്‍ ഐഎസ്‌ആര്‍ഒ വെള്ളിയാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയില്‍ നിന്നും പി.എസ്.എല്‍.വി.സി. 40 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം

ഓഗസ്റ്റ് 31-ന് ഐ.ആര്‍.എന്‍. എസ്.എസ്-1 എച്ച്‌ വിക്ഷേപണം പരാജയപ്പെട്ടതിനുശേഷമുള്ള ദൗത്യത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കൗണ്ട്ഡൗണ്‍ വ്യാഴാഴ്ച തുടങ്ങും. 28 വിദേശ നാനോ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെട്ട വിക്ഷേപണത്തില്‍ ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമുണ്ട്.

ഭൗമ നിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്ക് മൊത്തം 613 കിലോഗ്രാമുമാണ് ഭാരം. യു.എസ്, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടേതാണ് ചെറു ഉപഗ്രഹങ്ങള്‍. ഭൂമിയില്‍ നിന്നുള്ള ചെറിയ വസ്തുവിന്റെ അടക്കം ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ സാധിക്കുന്ന മള്‍ട്ടി സ്പെക്‌ട്രല്‍ ക്യമാറയാണ് കാര്‍ട്ടോസാറ്റ് ഉപഗ്രഹത്തിന്റെ പ്രത്യേകത.

Leave a Reply

Your email address will not be published. Required fields are marked *