കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തു നല്‍കിയ ഹരജിയില്‍ 26 സാക്ഷികളുടെ പട്ടിക കൂടി ബി.ജെ.പി സ്ഥാനാര്‍ഥി ആയിരുന്ന കെ.സുരേന്ദ്രന്‍ ഹാജരാക്കി. ഇത്രയും പേര്‍ നേരിട്ട് ഹാജരാകാന്‍ ഹൈകോടതി നോട്ടീസ് അയച്ചു. ഹരജി 22ന് വീണ്ടും പരിഗണിക്കും. കൂടുതല്‍ സാക്ഷികള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണം എന്നും ഇല്ലെങ്കില്‍ കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കും എന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
കള്ളവോട്ട് നടന്നു എന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കെ.സുരേന്ദ്രന്‍ ഹൈകോടതിയെ സമീപിച്ചത്. വിദേശത്ത് ജോലി നോക്കുന്നവരുടെയും മരിച്ചവരുടെയും പേരില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്നും ഇതാണ് ത?െന്റ തോല്‍വിക്ക് കാരണമെന്നും ആരോപിച്ചാണ് സുരേന്ദ്രന്‍ ഹരജി നല്‍കിയത്.
