എസ്എന്‍സി ലാവ്ലിന് കേസില്‍ പ്രതികളായ കസ്തൂരിരംഗ അയ്യര്‍, ആര് ശിവദാസന്‍, കെജി രാജശേഖരന് എന്നിവരുടെ വിചാരണയ്ക്കാണ് സുപ്രിംകോടതി സ്റ്റേ നല്‍കിയത്. പ്രതികള്‍ നല്കിയ അപ്പീലിലാണ് കോടതി നടപടി.
അതേസമയം പിണറായി വിജയനുള്‍പ്പെടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്കിയ അപേക്ഷ പരിഗണിച്ച് മൂന്ന് പേര്‍ക്ക് നോട്ടീസ് നല്‍കാനും സുപ്രിംകോടതി ഉത്തരവിട്ടു. കെ മോഹനചന്ദ്രന്, എ ഫ്രാന്‍സിസ് എന്നിവര്‍ക്കാണ് പിണറായിക്ക് പുറമെ നോട്ടീസ് അയച്ചിരിക്കുന്നത്.
ജസ്റ്റിസുമാരായ എന്‍വി രമണ, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
