തനിക്കെതിരെ ഗൂഡാലോചന നടത്തുന്നത് ‘ഡല്‍ഹിയിലെ ബോസ്’; തൊഗാഡിയ

അഹമ്മദാബാദ്: ഡല്‍ഹിയിലെ ബോസിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് െ്രെകംബ്രാഞ്ച് ജോയന്റ് കമ്മീഷണര്‍ ജെ.കെ. ഭട്ട് തനിക്കും പരിഷത്ത് പ്രവര്‍ത്തകര്‍ക്കുമെതിരെ ഗൂഡാലോചന നടത്തുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ.

രാജസ്ഥാന്‍ഗുജറാത്ത് പോലീസ് സംഘം കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന തൊഗാഡിയയുടെ ആരോപണം കള്ളമെന്ന് പറഞ്ഞ് ജെ.കെ.ഭട്ട് കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഭട്ടിന്റെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ സത്യം അറിയാം. ഇരുവരും തമ്മില്‍ 15ദിനത്തിനുള്ളില്‍ എത്രതവണ സംസാരിച്ചിട്ടുണ്ടെന്നും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചില വീഡിയോ ഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് തനിക്കെതിരേ തെളിവാക്കി പ്രചരിപ്പിക്കുകയാണ് അഹമ്മദാബാദ് െ്രെകംബ്രാഞ്ച്. ഇത് െ്രെകംബ്രാഞ്ചല്ല, കോണ്‍സ്പരസി ബ്രാഞ്ചാണെന്നും അദ്ദേഹം ആരോപിച്ചു. ഉവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍എസ്എസ് നേതാവ് സഞ്ജയ് ജോഷിയുടെ പേരില്‍ 2005ല്‍ പുറത്തുവന്ന ലൈംഗീക സിഡിക്കു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ പേരുവിവരങ്ങള്‍ സമയം വരുമ്‌ബോള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *