16കാരിയുടെ പീഡനം; ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന

ആലപ്പുഴ: പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മാരാരിക്കുളം സ്‌റ്റേഷനിലെ പ്രബേഷനറി എസ്‌ഐ ലൈജുവിനെ സസ്‌പെന്‍ഡ് ചെയ്തു. കൂടുതല്‍ പോലീസുകാര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സൂചനയുണ്ട്. ഇന്നും നാളെയുമായി ഉണ്ടാകുമെന്ന് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി പിവി ബേബി പറഞ്ഞു. പിടിയിലായ രണ്ടാം പ്രതി നര്‍ക്കോട്ടിക് വിഭാഗം സീനിയര്‍ സിപിഒ നെല്‍സണ്‍ തോമസിനെയും കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതുവരെ അറസ്റ്റിലായ അഞ്ചു പേരും റിമാന്‍ഡിലാണ്.

ഒന്നാം പ്രതി പുന്നപ്ര സ്വദേശി ആതിര, വടക്കനാര്യാട് തെക്കേപറമ്ബില്‍ ജീമോന്‍, ഇടനിലക്കാരിയുടെ സുഹൃത്തും െ്രെഡവറുമായ പ്രിന്‍സ് എന്നിവരാണ് റിമാന്‍ഡിലുള്ള പ്രതികള്‍. സംഭവത്തില്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഡിവൈഎസ്പിയുമടക്കം പോലീസുകാര്‍ ഉള്‍പ്പെട്ടതായി സംശയമുണ്ടെങ്കിലും സ്ഥിതീകരിച്ചിട്ടില്ല. കുട്ടിയുമായി അടുപ്പമുള്ള ആതിരയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

ഇവരെ സംഭവം നടന്ന പ്രദേശങ്ങളിലെത്തിച്ചു മൊഴിയെടുത്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വീടും പോലീസ് സംഘം സന്ദര്‍ശിച്ചു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. പ്രതികളെ ചോദ്യം ചെയ്യലും സാക്ഷിമൊഴി രേഖപ്പെടുത്തലും തുടരുകയാണ്. അന്വേഷണ സംഘത്തിന് സംശയമുള്ളവര്‍ നിരീക്ഷണത്തിലാണെന്നും ഡിവൈഎസ്പി പറഞ്ഞു.

പതിനാറുകാരിയായ പെണ്‍കുട്ടിയെ പുന്നപ്ര സ്വദേശി ആതിരയാണ് പലയിടങ്ങളിലും എത്തിച്ചിരുന്നത്. നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടിയെ ആതിര വീട്ടില്‍ നിന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *