നടിയെ ആക്രമിച്ച കേസില്‍ കോടതി നടപടികള്‍ പുരോഗമിക്കവേ അന്വേഷണ മേല്‍നോട്ട ചുമതലയില്‍ ഉണ്ടായിരുന്ന എ ഡി ജി പി സന്ധ്യയെ മാറ്റിയതില്‍ പോലീസിനുള്ളില്‍ അമ്പരപ്പ്. സന്ധ്യ അടക്കം മൂന്ന് എ ഡി ജി പി മാരെയും രണ്ട് ഐ ജി മാരേയുമാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്.
ട്രെയിനിങ് കോളേജിന്റെ തലപ്പത്തു ഡി ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ആയിരുന്നു ഇത് വരെ. പുതിയ തസ്തിക സൃഷ്ടിച്ചാണ് മാറ്റം. എന്നാല്‍ സന്ധ്യയെ കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് മാറ്റിയതായി ഉത്തരവില്‍ പറയുന്നില്ല.
അതേസമയം നിര്‍ണായക നിയമ പോരാട്ടത്തിന് നടന്‍ ദിലീപ് തയ്യാറെടുക്കുന്നതായാണ് സൂചന. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉള്ള മെമ്മറി കാര്‍ഡില്‍ സ്ത്രീശബ്ദം ഉണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാകും ദിലീപിന്റെ നിയമപോരാട്ടം എന്നാണ് ലഭിക്കുന്ന വിവരം. ഓണ്‍ ചെയ്യൂ എന്ന വാചകം മെമ്മറി കാര്‍ഡില്‍ ദൃശ്യത്തിന്റെ കൂടെ ഉള്‍പ്പെട്ടുവെന്നാണ് പ്രതിഭാഗം പറയുന്നത്. ഇക്കാര്യം പോലീസ് കേസ് ഡയറിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പ്രതിഭാഗം ആരോപിക്കുന്നു.
