വാഷിങ്ടണ്‍: ധനബില്‍ പാസാക്കാനാവാത്തതിനെ തുടര്‍ന്ന് അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് സര്‍ക്കാറിന്റെ പ്രവര്‍ത്തനം നിലച്ചു. ഇന്ന് പുലര്‍ച്ചെ നടന്ന സെനറ്റര്‍മാരുടെ യോഗത്തില്‍ ധനബില്‍ പാസാക്കാന്‍ കഴിയാതിരുന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബില്ല് പാസാക്കാന്‍ 60 വോട്ടുകളാണ് വേണ്ടിയിരുന്നത്. ഇതില്‍ 50 വോട്ടുകള്‍ മാത്രമാണ് റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചത്. 5 റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ 4 ഡെമോക്രാറ്റുകള്‍ പിന്തുണച്ചു.
