മലയാള സിനിമയ്ക്ക് അഭിമാനം ; യുഎഇ ബോക്സ് ഓഫീസില്‍ രണ്ടാം സ്ഥാനത്ത് മാസ്റ്റര്‍പീസ്

ലയാള സിനിമയ്ക്ക് അഭിമാനമായി മെഗാ സ്റ്റാര്‍ ചിത്രം മാസ്റ്റര്‍പീസ്. യുഎഇ ബോക്സ്‌ഓഫിസില്‍ മികച്ച കളക്ഷനുമായി മാസ്റ്റര്‍പീസ് രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ്. ഒരാഴ്ചയില്‍ 4.41 ലക്ഷം ഡോളര്‍ അഥവാ 2.81 കോടി രൂപ മാസ്റ്റര്‍പീസ് യുഎഇയില്‍ നിന്ന് മാത്രം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ സിന്ദാ ഹേ ഒന്നാം സ്ഥാനത്തുള്ളത്. മൂന്നാഴ്ചയില്‍ 29.13 കോടി രൂപയാണ് സല്‍മാന്‍ ചിത്രം സ്വന്തമാക്കിയത്. മൂന്നാഴ്ച കൊണ്ട് 2.40 കോടി കളക്ഷന്‍ നേടിയ തമിഴ് ചിത്രം വേലൈക്കാരന്‍ മാസ്റ്റര്‍പീസിനേക്കാള്‍ ഏറെ പിറകിലാണ്. അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസ് ഇതിനകം 40 കോടിക്കു മുകളില്‍ സ്വന്തമാക്കിയതായി നിര്‍മാതാക്കളായ റോയല്‍ സിനിമാസ് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *