ന്യൂഡല്‍ഹി: രാജ്യത്തിന്റെ കരുത്തും പ്രൗഡിയും വൈവിധ്യവും വിളിച്ചോതിയ റിപ്പബ്ലിക് ദിന പരേഡില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വച്ച് ബി.എസ്.എഫിലെ വനിത അംഗങ്ങള്‍ കയ്യടി നേടി.
സീമാഭവാനി എന്ന പേരില്‍ അറിയപ്പെടുന്ന ബി.എസ്.എഫിലെ ഡെയര്‍ഡെവിള്‍ സംഘമാണ് ബൈക്കില്‍ സാഹസികപ്രകടനം കാഴ്ച വച്ചത്. കുതിച്ച് പാഞ്ഞെത്തുന്ന ബുള്ളറ്റില്‍ നില തെറ്റാതെ നിന്ന് സല്യൂട്ട് ചെയ്ത ബി.എസ്.എഫ് വനിത കേഡറ്റിനെ കണ്ടപ്പോള്‍ രാഷ്ട്രപതി രാംനാഫ് കോവിന്ദ് അത്ഭുതത്തോടെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.
