ഇന്ത്യയും മോഡിയും പ്രധാന ശത്രുക്കളെന്ന് ജെയ്‌ഷെ മുഹമ്മദ്

ഇസ്ലാമാബാദ്: ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമാണ് പ്രധാന ശത്രുക്കളെന്ന് പാകിസ്താന്‍ തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ്. ജെയ്‌ഷെ മുഹമ്മദ് സ്ഥാപക നേതാവ് മൗലാന മസൂദ് അസറിന്റെ സഹോദന്‍ മൗലാന തല്‍ഹ സയ്ഫ് ആണ് ഈ പ്രഖ്യാപനം നടത്തിയത്. സിന്ധ് ലര്‍ഖാനയില്‍ നടന്ന റാലിക്കിടെയായിരുന്നു ഈ പ്രഖ്യാപനം.

ഇന്ത്യയാണ് ജെയ്‌ഷെ മുഹമ്മദിന്റെ മുഖ്യശത്രു. പ്രധാനമന്ത്രി മോഡിയാണ് മൗലാന മസൂദ് അസറിന്റെ മുഖ്യശത്രു. ജെയ്‌ഷെ പ്രസിദ്ധീകരിക്കുന്ന അല്‍ ഖ്വലം ഇന്ത്യയിലെ മുസ്ലീമുകള്‍ പതിവായി വായിക്കുന്നുണ്ട്. എല്ലാ ചൊവ്വാഴ്ചയും പ്രസിദ്ധികരിക്കുന്ന ഈ ഓണ്‍ലൈന്‍ പ്രസിദ്ധീകരണം നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയുന്നില്ലെങ്കിലും ഇന്ത്യയിലുള്ള നിങ്ങളുടെ ബന്ധുക്കള്‍ പതിവായി വായിക്കുന്നുണ്ട്. അല്‍ ഖ്വലത്തിനെതിരെ ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഈ വിധത്തിലാണ് നമ്മുടെ ശത്രുക്കള്‍ ഇന്ത്യയില്‍ നമുക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും മൗലാന തല്‍ഹ സെയ്ഫ് പറയുന്നു.

മുസ്ലീംകള്‍ ‘ജിഹാദ്’ പിന്തുടരുന്നത് ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ നേടാന്‍ സഹായിക്കും. കഴിഞ്ഞ ആറു വര്‍ഷമായി മേഖലയില്‍ ഇന്ത്യ ശക്തിയാര്‍ജിച്ചുവരികയും പാകിസ്താനില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയുമാണ്. എന്നാല്‍ ഇന്ത്യയുടെ ആറു ലക്ഷത്തോളം വരുന്ന സൈനികര്‍ക്ക് കശ്മീര്‍ താഴ്വരയില്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുാേപകുന്നത്. കശ്മീരില്‍ വിജയം ഉറപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ജമ്മു കശ്മീരിലും മറ്റ് അതിര്‍ത്തി സംസ്ഥാനങ്ങളിലും നടന്ന പല ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ ജെയ്‌ഷെ മുഹമ്മദാണ്. 2016ല്‍ പത്താന്‍കോട്ട് വ്യോമതവളത്തിലെ ആക്രമണത്തിനു പിന്നിലും ഈ സംഘടനയാണെന്ന് മൗലാന സെയ്ഫ് പറയുന്നു.

കശ്മീരിലെ അമ്മമാരും സഹോദരിമാരും തങ്ങളെ സഹായത്തിന് വിളിക്കുകയാണ്. എന്നാല്‍ പലപ്പോഴും അതിര്‍ത്തി ഭേദിക്കാന്‍ നമുക്ക് കഴിയുന്നില്ല. എന്നാല്‍ സ്വതന്ത്ര മുജാഹീദ്ദിനുകള്‍ അത് നിര്‍വഹിക്കുന്നു. അയോധ്യയില്‍ ബാബ്‌റി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഇന്ത്യ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുകയാണ്. അവിടെ രാം മന്ദിര്‍ നിര്‍മ്മിക്കാവന്‍ അനുവദിക്കരുതെന്നും മൗലാന സെയ്ഫ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *