ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് വരുന്നത് ധാര്‍മികമായി ശരിയല്ല: കുമ്മനം

കാസര്‍കോട്: എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രി സ്ഥാനത്തേക്ക് വരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വളഞ്ഞ വഴിയിലൂടെയാണ് അദ്ദേഹം വീണ്ടും മന്ത്രിയാകാന്‍ തയ്യാറെടുക്കുന്നതെന്നും ഇത് ശരിയല്ലെന്നും കുമ്മനം പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ ബി.ജെ.പി യില്‍ തുടങ്ങിയിട്ടില്ലെന്നും കുമ്മനം പറഞ്ഞു. ചെങ്ങന്നൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി താന്‍ മത്സരിക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍.

Leave a Reply

Your email address will not be published. Required fields are marked *