പത്തനംതിട്ട : നിരന്തരമായി വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടും സമ്മതിക്കാതിരുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.മെക്കൊഴൂര്‍ സ്വദേശി അജിത് കുമാറിനെയാണ് (29) ഇന്നലെ രാവിലെ ഇളപ്പുങ്കല്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ വീടിന്റെ മുന്നില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അജിത് എത്തിയതെന്ന് കരുതുന്ന കാര്‍ വീടിന് സമീപമുള്ള റോഡില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.
പെണ്‍കുട്ടിയെ നിരന്തരം വിവാഹാഭ്യര്ഥനയുമായി യുവാവ് ശല്യം ചെയ്തിരുന്നതായും ഫോണിലേക്ക് നിരന്തരം വിളിച്ചിരുന്ന കാരണം വീട്ടുകാര്‍ ഫോണ്‍ നമ്ബര്‍ ബ്ലോക്ക് ചെയ്തിരുന്നതായുമാണ് റിപ്പോര്‍ട്ട്. വിവാഹത്തിന് എതിര്‍പ്പുണ്ടായതാവാം യുവാവിന്റെ ആത്മഹത്യക്ക് കാരണം എന്നാണു റിപ്പോര്‍ട്ട്.
