എസ്.ബി.ഐ ജൂനിയര്‍ അസോസിയേറ്റ് തസ്തികയില്‍ 8301 അവസരങ്ങള്‍; കേരളത്തില്‍ മാത്രം 247 ഒഴിവുകള്‍.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്ലറിക്കല്‍ കേഡറില്‍ ജൂനിയര്‍ അസോസിയേറ്റുമാരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലുമായി 8301 ഒഴിവുകളാണുള്ളത്.കേരളത്തില്‍ മാത്രം 247 ഒഴിവുകളാണുള്ളത്.ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തേ ഒഴിവിലേക്കു മാത്രമേ അപേക്ഷിക്കാനാവു. ഏതെങ്കിലും വിഷത്തിലുള്ള ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.പ്രിലിംസ്,മെയില്‍ എന്നീ രണ്ടു ഘട്ടങ്ങളായി നടത്തുന്ന പരീക്ഷയില്‍ നിന്നാണ് തിരഞ്ഞെടുപ്പു നടത്തുക.പ്രിലിമിനറി പരീക്ഷ മാര്‍ച്ച്‌/ ഏപ്രില്‍ മാസത്തിലും മെയിന്‍ പരീക്ഷ മെയ് 12നും നടക്കും.

പ്രായപരിധി: 20നും 28നും ഇടയില്‍ പ്രായമുള്ളവര്‍ക്ക ്‌അപോക്ഷിക്കാവുന്നതാണ്. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സിയിലെ നോണ്‍ക്രീമിലെയര്‍ മൂന്നു വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.

അപേക്ഷഫീസ്: 600 രൂപ. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് 100 രൂപ.

ഫെബ്രുവരി 10 ആണ് അപേക്ഷിക്കുന്നതിനും ഫീസ് അടക്കുന്നതിനുമായുള്ള അവസാന തീയതി ഫെബ്രുവരി 10 .
www.sbi.co.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് www.sbi.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *