ഫൈസാബാദ്: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവര്‍ പാകിസ്താനില്‍ പോകണമെന്ന് ഉത്തര്‍ പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ചെയര്മാന് വസീം റിസ്വി.
അയോധ്യയില്‍ രാമക്ഷേത്രത്തെ എതിര്‍ത്ത് ബാബരി മസ്ജിദ് നിര്‍മിക്കാന്‍ ആവശ്യപ്പെടുന്ന മത മൗലികവാദികള്‍ പാകിസ്താനിലോ ബംഗ്ലാദേശിലോ പോകണം. അത്തരം മുസ്ലിംകള്ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല. പള്ളിയുടെ പേരില്‍ ജിഹാദ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ സിറിയയിലെ അബുബക്കര്‍ ബാഗ്ദാദിയുടെ സംഘടനയായ ഐ.എസില്‍ ചേരട്ടേയെന്നും റിസ്വി പറഞ്ഞു.
അയോധ്യയിലെ തര്‍ക്കഭൂമിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥന നടത്താമെന്നും അദേഹം പറഞ്ഞു. രാമക്ഷേത്ര പുരോഹിതന് ആചാര്യ സത്യേന്ദ്രദാസിനെയും റിസ്വി സന്ദര്‍ശിച്ചു. അതേസമയം, വര്‍ഗീയ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന റിസ്വിയെ അറസ്റ്റ് ചെയ്യണമെന്ന് ഷിയാ പുരോഹിതന്മാര് ആവശ്യപ്പെട്ടു.
