ഐഎംഎ പ്ലാന്റ് പാലോട് തന്നെ സ്ഥാപിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഐഎംഎയുടെ ജൈവ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പാലോട് തന്നെ സ്ഥാപിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വേറെ സ്ഥലമുണ്ടെങ്കില്‍ അതും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

ഐഎംഎയുടെ ജൈവ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പാലോട് സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികള്‍ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *