സോളാര്‍ കേസ്: കക്ഷി ചേരാനുള്ള അപേക്ഷകള്‍ ഉചിതമായ സമയത്ത് പരിഗണിക്കും: ഹൈക്കോടതി

കൊച്ചി :  സോളാര്‍ കേസില്‍ കക്ഷി ചേരാനുള്ള അപേക്ഷകള്‍ ഉചിതമായ സമയത്ത് പരിഗണിക്കാമെന്ന്
ഹൈക്കോടതി. പൊതുതാല്‍പ്പര്യ ഹര്‍ജി അല്ലാത്തതിനാല്‍ കക്ഷി ചേരാനുള്ള ആവശ്യം പരിഗണിക്കണമോ എന്നത് കോടതിയുടെ വിവേചനാധികാരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍, അഭിഭാഷകനായ ജോണ്‍ ജോസഫ് എന്നിവരാണ് കക്ഷി ചേരാന്‍ അനുമതി തേടിയത്

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തനിക്കെതിരെയുള്ള പരാമര്‍ശം നിക്കണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഹര്‍ജിയില്‍ എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിന് സമയം അനുവദിച്ചു.കേസ് 19 ന് പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *