പത്തനംതിട്ട: ആധാറില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാണെന്ന വാദത്തിനിടെ ഒരാള്‍ക്ക് ലഭിച്ചത് മൂന്ന് ആധാര്‍ കാര്‍ഡുകള്‍. പത്തനംതിട്ട തട്ട സ്വദേശിയായ ഋതിക്ക് എന്ന കുട്ടിക്കാണ് വ്യത്യസ്ത നമ്പറുകളില്‍ മൂന്ന് ആധാര്‍ കാര്‍ഡുകള്‍ ലഭിച്ചത്. ഒരൊറ്റ ആധാര്‍ നമ്പര്‍മാത്രം ഇന്ത്യന്‍ പൗരനു ലഭ്യമാക്കുന്ന ആധാര്‍ മൂന്ന് വ്യത്യസ്ത നമ്പറുകളിലാണ് ഋതിക്കിന് ലഭിച്ചത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു കുട്ടിയുടെ മൂന്ന് വ്യത്യസ്ത ഫോട്ടോകള്‍ പതിച്ച മൂന്ന് കാര്‍ഡും ഒറ്റ ദിവസം തന്നെ പോസ്റ്റലില്‍ ലഭിച്ചു. ആധാര്‍ കാര്‍ഡുകള്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഋതിക്കിന്റെ മുത്തച്ഛനും മുത്തശ്ശിയും.
