സുഷമ സ്വരാജ് സൗദി വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സൗദി വിദേശകാര്യമന്ത്രി ആദെല്‍ അല്‍ ജുബൈറുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. വ്യവസായം, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച്‌ ഇരുനേതാക്കളും ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം സൗദിയിലെത്തിയ സുഷമ സൗദി പൈതൃകോള്‍ത്സവം ‘ജനാദ്രിയ’ ഉദ്ഘാടനം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *