വയനാട് വീട്ടമ്മയെ വളര്‍ത്തുനായ കടിച്ചുകൊന്ന സംഭവം ; ഉടമ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ വീട്ടമ്മയെ വളര്‍ത്തുനായ കടിച്ചുകൊന്ന സംഭവത്തില്‍ നായയുടെ ഉടമയെ പൊലീസ് അറസ്റ്റു ചെയ്തു. വൈത്തിരി സ്വദേശി കാരിക്കല്‍ ജോസിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോസിനെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അപകടകരമായ രീതിയില്‍ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തിയതിന്റെ പേരിലും ജോസിനെതിരെ കേസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് വൈത്തിരിയില്‍ വളര്‍ത്തു നായയുടെ കടിയേറ്റ് രാജമ്മ മരിച്ചത്. രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുന്ന വഴിയാണ് രാജമ്മക്ക് നായയുടെ കടിയേറ്റത്. ജോസിന്റെ വീട്ടില്‍ വളര്‍ത്തിയ റോട്ട് വീലര്‍ ഇനത്തില്‍പെട്ട നായയാണ് സ്ത്രീയെ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *