മോദി മസ്​കത്തിലെ ശിവ ക്ഷേത്രം സന്ദര്‍ശിച്ചു

മസ്​കത്ത്​: ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മസ്​കത്തിലെ ശിവക്ഷേത്രം സന്ദര്‍ശിച്ചു. ഒാള്‍ഡ്​ മസ്​കത്തിലെ 125 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രത്തിലാണ്​ മോദി സന്ദര്‍ശനം നടത്തിയത്​. ക്ഷേത്രവുമായി ബന്ധപ്പെട്ട്​ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം സംവദിച്ചു.
ഗള്‍ഫ്​ മേഖലയിലുള്ള ഏറ്റവും പഴയ ക്ഷേത്രമാണിത്​. വ്യാപാരികളായി മസ്​കത്തിലെത്തിയ ഗുജറാത്ത്​ സ്വദേശികളാണ്​ ക്ഷേത്രം നിര്‍മിച്ചത്​. 1999 ല്‍ ക്ഷേത്രം നവീകരിക്കുകയായിരുന്നു.
ഒമാനിലെ സുല്‍ത്താന്‍ ഖ്വാബൂസ്​ ഗ്രാന്‍സ്​ മോസ്​ക്കിലും മോദി സന്ദര്‍ശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *