നോട്ട്​ പിന്‍വലിക്കല്‍: തീരുമാനമെടുത്തത്​ ആര്‍.എസ്​.എസ്​-രാഹുല്‍ ഗാന്ധി

ബംഗളൂരു: ബി.ജെ.പി നേതൃത്വത്തെയും മോദി സര്‍ക്കാറിനെയും വീണ്ടും രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്​ അധ്യക്ഷന്‍​ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെയാണ്​ സര്‍ക്കാറിനെ വിമര്‍ശിച്ച്‌​ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്​. നോട്ട്​ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്​ പിന്നില്‍ ആര്‍.ബി.​െഎ അല്ല ആര്‍.എസ്​.എസ്​ ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കേന്ദ്രസര്‍ക്കാറിനെ നിലവില്‍ നയിക്കുന്നത്​ ആര്‍.എസ്​.എസാണ്​. എല്ലാ മന്ത്രാലയങ്ങളിലും ആര്‍.എസ്​.എസിന്​ വേണ്ടപ്പെട്ടവരാണ്​ ഉള്ളത്​. ആര്‍മിയെ പരിഹസിക്കുന്ന പ്രസ്​താവനയാണ്​ മോഹന്‍ ഭാഗവത്​ നടത്തിയത്​. ഹിന്ദുത്വ വിഷയങ്ങളുയര്‍ത്തി കര്‍ണാടക തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ്​ ബി.ജെ.പി ശ്രമിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ നാല്​ ദിവസമായി കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിലാണ്​ രാഹുല്‍ ഗാന്ധി. ആറ്​ ജില്ലകളിലായി 700 കിലോ മീറ്റര്‍ ദൂരം രാഹുല്‍ സഞ്ചരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *