വയനാട്: വീണ്ടും രാഷ്ട്രീയ നിലപാട് മാറ്റി ജനാധിപത്യ രാഷ്ട്രീയ സഭാ ചെയര്‍പേഴ്സണ്‍ സികെ ജാനു. വെള്ളാപ്പള്ളിക്ക് പിന്നാലെ എന്‍ഡിഎ വിടാന്‍ പോവുകയാണെന്നും സികെ ജാനു ഏറ്റവും ഒടുവിലായി നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. അര്‍ഹിക്കുന്ന പരിഗണന എല്‍ഡിഎഫോ യുഡിഎഫോ നല്‍കിയില്ല. അതു കൊണ്ട് മാത്രമാണ് എന്‍ഡിഎയില്‍ ചേര്‍ന്നത്. ഇടതു മുന്നണിയോ വലതു മുന്നണിയോ അര്‍ഹിക്കുന്ന പരിഗണന നല്കിയാല് അവരുടെ കൂടെ നില്ക്കുമായിരുന്നു.
ഇരുമുന്നണികളും തങ്ങളെ വോട്ടുബാങ്ക് മാത്രമായിട്ടാണ് കണ്ടത്. അര്‍ഹിക്കുന്ന പരിഗണന ഇരുകൂട്ടരും നല്‍കിയില്ല. എല്‍ഡിഎഫും യുഡിഎഫും ആവശ്യമായ പരിഗണന നല്കയാല് അവരുടെ കൂടെ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്താം. എല്‍ഡിഎഫാണ് മുന്നണിയെന്ന രീതിയില്‍ തങ്ങളെ പരിഗണിക്കേണ്ടതെന്നും സികെ ജാനു അഭിപ്രായപ്പെട്ടു.
ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കൂടെയാണ് ഞങ്ങളുടെ ഭൂരിഭാഗം പേരും പ്രവര്‍ത്തിച്ചത്. അവരുടെ രക്തവും ജീവിതവും ഈ പ്രസ്ഥാനത്തിനു വേണ്ടിയാണ് നല്‍കിയത്. പക്ഷേ തിരികെ ലഭിച്ചത് അവഗണന മാത്രമാണെന്നും അവര്‍ മംഗളത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ തീരുമാനമുണ്ട്. തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്താനാന് തയ്യാറാണ്. കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലും പട്ടിക വര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ പരിഗണനയോ അവസരമോ ലഭിച്ചിട്ടില്ല. അവര്‍ക്ക് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിന് അവസരം നല്‍കുന്നതിന് വേണ്ടി ശ്രമിക്കും അതിനായി ചര്‍ച്ച ആരുമായും നടത്തുമെന്നും ജാനു പറഞ്ഞു. നിരന്തരം മതവും ജാതിയും ദൈവവുമില്ലെന്ന് പറയുന്ന ഇടതുപക്ഷത്തിന്റെ നിലപാടുകളില്‍ ജാതീയത പ്രകടമാണ്. തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ സമീച്ചത് എന്‍ഡിഎ മാത്രമാണ്. അതു കൊണ്ടാണ് തങ്ങളുടെ എന്‍ഡിഎയില്‍ ചേര്‍ന്നതെന്നും ജാനു പറഞ്ഞു
