നെടുമുടി: വീണ്ടും നാടിനെ നടുക്കിയ കൊലപാതകം. ആലപ്പുഴ നെടുമുടിയില്‍ യുവതിയെ വെട്ടിക്കൊന്നു. വെള്ളാമത്തറ സ്വദേശി ബിജുവിന്റെ ഭാര്യ റോസിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരന്‍ ബോണിയെ നെടുമുടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതക കാരണം വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
