ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി സി വിഷ്ണുനാഥ്

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. നിലപാട് താന്‍ കേന്ദ്രത്തെ അറിയിച്ചെന്നും തന്നേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിന് ഉണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു.

കര്‍ണാകത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ചുമതലയുള്ളതിനാലാണ് താന്‍ മത്സരിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുസ്ഥലങ്ങളിലേയും തിരഞ്ഞെടുപ്പ് ഒരേ സമയം ആതിനാല്‍ ഇവിടുത്തെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ അധികം സാന്നിധ്യമാവില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *