ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു കോഴിക്കോട്

മലപ്പുറം:  കോഴിക്കോട് വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി. വൈകിട്ട് 6.4 നാണ് അദ്ദേഹം വിമാനം ഇറങ്ങിയത്. തുടര്‍ന്ന് രാമനാട്ടുകര കടവ് റിസോര്‍ട്ടിലേക്ക് പോയി. നാളെ (ഫെബ്രുവരി 17) കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

നാളെ (ഫെബ്രുവരി 17) ഉച്ചക്ക് ഒരു മണിക്ക് അദ്ദേഹം കരിപ്പൂര്‍ വഴി തിരിച്ചു പോകും.കോഴിക്കോട് എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി മന്ത്രി കെ.ടി.ജലീല്‍, ഡി.ജി.പി രാജേഷ് ദിവാന്‍, സെക്യൂരിറ്റി വിംഗ് ഐ.ജി ലക്ഷമണാ,ജില്ലാ കല്കടര്‍ അമിത് മീണ, തൃശുര്‍ റേഞ്ച് ഐ.ജി.എംആര്‍.അജിത് കുമാര്‍ ,ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മിഥുന , സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍, ഡപ്യുട്ടി കലക്ടര്‍ സി.അബ്ദുല്‍ റഷീദ്,ഡി.വൈ.എസ്.പി.മാരായി ജലീല്‍ തോട്ടത്തില്‍,ഉല്ലാസ്, ആര്‍.ഡി.ഒ മോബി.ജെ, തഹസില്‍ദാര്‍ കെ.ജയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *