ഉറ്റവരുടെ വേര്‍പാടും രോഗവും തളര്‍ത്തിയ യുവതി സഹായം തേടുന്നു

മലപ്പുറം• മലപ്പുറം മോങ്ങം താമസിക്കുന്ന തസ് രിയ എന്ന യുവതിയാണ് ഉറ്റവരുടെ വേര്‍പാടും രോഗവും മൂലമുണ്ടായ ഒറ്റപ്പെടലില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സുമനസ്സുകളുടെ സഹായം തേടുന്നത്.

മാതാപിതാക്കളുടെയും സഹോദരന്‍റെയും മരണത്തിന് പിറകെയാണ് തസ് രിയെ രോഗം പിടികൂടിയത്. ഗര്‍ഭപാത്രസംബന്ധമായ അസുഖമായിരുന്നു തുടക്കം. പിന്നീട് ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്നു. സ്വന്തമായി കിടപ്പാടം പോലുമില്ലാത്തതിനാല്‍ ബന്ധുവിന്‍റെ വാടക വീട്ടിലാണ് ഇപ്പോള്‍ താമസം.

തസ് രിയയെ സഹായിക്കാന്‍ മോങ്ങത്തെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ചികില്‍സക്കും മറ്റും ആവശ്യമായ തുക ശേഖരിക്കാനുള്ള ശ്രമത്തിലാണിവര്‍. തസ് രിയയുടെ ചികില്‍സാ ഫണ്ടിനായി സൌത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ മോങ്ങം ശാഖയില്‍ അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്.

തസ്രിയ ചികിത്സ പുനരധിവാസ സഹായ നിധി

Account Number: 0619073000000143

(IFSC CODE: SIBL0000619)

Bank: South lndian bank, Mongam Branch

Leave a Reply

Your email address will not be published. Required fields are marked *