ഇന്ത്യാ വിരുദ്ധ പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്

ജയ്പുര്‍ : കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹത്തിനു കേസ്. ഇന്ത്യയെ അപമാനിച്ച്‌ സംസാരിച്ചുവെന്നാരോപിച്ച്‌ ബിജെപി നേതാവ് അശോക് ചൗധരി രാജസ്ഥാനിലെ കോട്ട അഡിഷനല്‍ ചീഫ് മജിസ്ട്രേറ്റ് മുന്‍പാകെ നല്‍കിയ പരാതിയിലാണു കേസെടുത്തത്.വാദം കേള്‍ക്കാനായി കേസ് 20 ന് പരിഗണിക്കും.

കറാച്ചിയില്‍ പൊതു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പാകിസ്ഥാന് അനുകൂലമായി അയ്യര്‍ പ്രസ്താവന നടത്തിയത്.

ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായിട്ടും, ഇന്ത്യയാണ് അതിന് തയ്യാറാകാത്തതെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞിരുന്നു.

അയ്യരുടെ പരാമര്‍ശം രാജ്യസ്നേഹത്തിനു ചേരാത്തതാണ്. സൈന്യത്തിനുനേരെ പാക്ക് ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അയ്യരുടെ പ്രസ്താവനയെന്നും,ഇത് തീവ്രവാദം വളര്‍ത്തുവാന്‍ പാകിസ്ഥാനെ സഹായിക്കുന്നതാണെന്നും അശോക് ചൗധരി ഹര്‍ജിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *