കരിപ്പൂര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ കൊള്ള; നടപടിയാവശ്യപ്പെട്ട്​ മുനീര്‍

​കോഴിക്കോട്​: കരി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്ര​ക്കാ​രു​ടെ ബ​ാ​ഗേ​ജി​ല്‍​നി​ന്ന്​ സാ​ധ​ന​ങ്ങ​ള്‍ ന​ഷ്​​ട​മാ​യ സം​ഭ​വ​ത്തി​ല്‍ പരാതി പറഞ്ഞെങ്കിലും എയര്‍ ഇന്ത്യ ഉദ്യോഗസ്​ഥര്‍ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറുകയാണെന്ന്​ എം.കെ മുനീര്‍ എം.എല്‍.എ. മുഖ്യമന്ത്രിക്ക്​ അയച്ച പരാതിയിലാണ്​ മുനീര്‍ യാത്രക്കാര്‍ നേരിട്ട ബുദ്ധിമുട്ട്​ ശ്രദ്ധയില്‍പെടുത്തിയത്​.

യാത്രക്കാരുടെ ആശങ്കകള്‍ പരിഹരിക്കാനും സാധനങ്ങള്‍ നഷ്​ടപ്പെട്ടവര്‍ക്ക്​ നഷ്​ടപരിഹാരം നല്‍കാനും എയര്‍ ഇന്ത്യ തയ്യാറായിട്ടില്ലെന്ന്​ പരാതിയില്‍ പറയുന്നു. യാത്രക്കാര്‍ക്ക്​ നഷ്​ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും മുനീര്‍ മുഖ്യമന്ത്രിയോട്​ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *