കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അഫ്ഗാന് അതിര്‍ത്തിയിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് യു.എസ് ഡ്രോണ്‍ ആക്രമണം നടത്തിയത്.
ഡെഹ് ബാല ജില്ലയില്‍ നടന്ന ഏറ്റവും പുതിയ ഡ്രോണ്‍ ആക്രമണമാണ് ഇത്. ആക്രമണത്തില്‍ ഒരു ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദിയ്ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് അഫ്ഗാന് സൈനികരെ ഉദ്ധരിച്ച് ഖമാസ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരവാദ ഗ്രൂപ്പുകളില്‍നിന്ന് ഇതുവരെ ഈ ആക്രമണത്തില്‍ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. കിഴക്കന്‍ മേഖലയിലെ താരതമ്യേന ശാന്തമായ പ്രവിശ്യകളില്‍ ഒന്നാണ് നംഗര്‍ഹര്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ തീവ്രവാദ ഗ്രുപ്പുകള്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ പ്രശ്നങ്ങള്‍ ശക്തമാകുകയായിരുന്നു.
