ന്യൂഡല്‍ഹി: പി.എന്‍.ബി ബാങ്കില്‍ നിന്ന് തട്ടിപ്പ് നടത്തിയ വജ്ര വ്യവസായി നീരവ് മോദിയുടെ ഒമ്ബത് ആഡംബര കാറുകള്‍ പിടിച്ചെടുത്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് കാറുകള്‍ പിടിച്ചെടുത്തത്. റോള്‍സ് റോയ്സ് ഗോസ്റ്റ്, രണ്ട് മെഴ്സിഡെസ് ബെന്‍സ് ജി.എല്‍ ക്ലാസ്, പോര്‍ഷേ പനാമരേ, ഹോണ്ടയുടെ മൂന്ന് ആഡംബര കാറുകള്‍, ടോയോട്ട ഫോര്‍ച്യൂണര്‍ എന്നിവയെല്ലാമാണ് ഇ.ഡി പിടിച്ചെടുത്തത്.
നീരവ് മോദിയുടെ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള 94 കോടി രൂപ മൂല്യം വരുന്ന മ്യൂച്ചല്‍ഫണ്ട്, ഒാഹരികള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ടെന്നും ഇ.ഡി അറിയിച്ചു. കള്ളപ്പണം തടയുന്നത് പ്രകാരമുള്ള നിയമപ്രകാരമാണ് ഇവ പിടിച്ചെടുത്തത്.
നീരവ് മോദിയുമായും മെഹുല്‍ ചോക്സിയുമായി ബന്ധപ്പെട്ട കടലാസ് കമ്ബനികള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കുമെന്നും ഇ.ഡി അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച നീരവിെന്റ 10 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി പിടിച്ചെടുത്തിരുന്നു.
