ശുഹൈബ് വധം ; ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. ആയുധങ്ങള്‍ ഇത്ര ദിവസമായിട്ടും എന്തുകൊണ്ട് കണ്ടെടുത്തില്ല എന്ന് ഹൈക്കോടതി ചൊവ്വാഴ്ച സര്‍ക്കാരിനോട് ചോദിച്ചിരുന്നു. മട്ടന്നൂരിന് സമീപം വെള്ളാംപറന്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.

മൂന്ന് വാളുകളാണ് പോലീസ് പരിശോധനയില്‍ ലഭിച്ചത്. നേരത്തെ പ്രദേശത്ത് നിന്നും ഒരു വാള്‍ ലഭിച്ചിരുന്നു. ശുഹൈബിനെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണ് പ്രതികള്‍ ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നത്. കൊലയ്ക്ക് പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ തന്നെയാണോ കണ്ടെടുത്തതെന്ന് പോലീസ് പരിശോധിക്കുകയാണ്.

ശുഹൈബ് വധക്കേസില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ചൊവ്വാഴ്ച ഉന്നയിച്ചത്. ആയുധങ്ങള്‍ കണ്ടെടുക്കാത്തതിലായിരുന്നു കടുത്ത വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *