നിക്ഷേപ പലിശ വര്‍ധിപ്പിച്ച്‌ എസ്.ബി.ഐ

ന്യൂഡല്‍ഹി : നിക്ഷേപ പലിശ വര്‍ധിപ്പിച്ച്‌ എസ്ബിഐ. വ്യത്യസ്ത കാലയളവിലുള്ള ചെറുകിട നിക്ഷേപങ്ങള്‍ക്കുള്ള പലിശ 10 മുതല്‍ 50 ബേസിസ് പോയിന്റുവരെയാണ് കൂട്ടിയത്. ഇതു പ്രകാരം ഏഴു മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനമാകും പലിശ. മുന്‍പ് 5.25 ശതമാനമായിരുന്നു നല്‍കിയിരുന്നത്. ഒരു വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ 6.25 ശതമാനത്തില്‍ നിന്നും 6.40 ശതമാനമായാണ് വര്‍ധിപ്പിച്ചത്.

രണ്ടു മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50 ശതമാനവുമായി വര്‍ധിപ്പിച്ചിട്ടുണ്ട്. മുന്‍പ് ആറ് ശതമാനമായിരുന്നു പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏഴ് ശതമാനം ലഭിക്കും. പുതുതായി തുടങ്ങുന്ന നിക്ഷേപങ്ങള്‍ക്കും നിലവിലുള്ള നിക്ഷേപങ്ങള്‍ പുതുക്കുമ്ബോഴും പുതിയ നിരക്ക് ലഭിക്കും. ഫെബ്രുവരി 28 മുതല്‍ പുതുക്കിയ പലിശ നിരക്കുകള്‍ പ്രാബല്യത്തിലായി.

പണ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്. എസ്.ബിഐയ്ക്ക് പിന്നാലെ മറ്റ് ബാങ്കുകളും ഉടന്‍ നിക്ഷേപ പലിശ വര്‍ധിപ്പിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *