സിപിഐയെ കടന്നാക്രമിച്ച് ജോസ് കെ. മാണി എംപി. സിപിഐയ്ക്ക് രാഷ്ട്രീയ പാപ്പരത്തമെന്ന് ജോസ് കെ. മാണി എംപി പറഞ്ഞു. സിപിഐയ്ക്ക് നിലനില്‍പ്പിനെക്കുറിച്ചുള്ള ഭയമാണ്. കേരള കോണ്‍ഗ്രസിനെ പുലഭ്യം പറയാനാണ് സിപിഐ ജില്ലാ സമ്മേളനങ്ങളും സംസ്ഥാന സമ്മേളനവും ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ്-എമ്മിനെ ഇടതു മുന്നണിയില്‍ എടുക്കുന്നതിനെ സിപിഐ ശക്തമായി എതിര്‍ക്കുന്നതിനിടെയാണ് ജോസ് കെ. മാണിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
