മലപ്പുറത്ത് പത്തുവയസുകാരിയെ പീഡിപ്പിച്ച ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍

മലപ്പുറം: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നഗരസഭാ മുസ്ലിംലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍.

മഞ്ചേരി നഗരസഭയില്‍ കൗണ്‍സിലറായ കാളിയാര്‍ തൊടി കുട്ടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ നിന്നാണ് മഞ്ചേരി എസ്.ഐ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ടിവി കാണാനെന്ന് പറഞ്ഞും മറ്റും വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. അറുപതുകാരനായ പ്രതി കഴിഞ്ഞ ഡിസംബറില്‍ പലതവണ കുട്ടിയെ പീഡിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയോട് അധ്യാപകര്‍ സംസാരിച്ചപ്പോഴാണ് വിവരം അറിയുന്നത്.

തുടര്‍ന്ന് അധ്യാപകര്‍ ചൈല്‍ഡ്ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് മഞ്ചേരി പൊലീസില്‍ പരാതി നല്‍കി. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.

അമ്മ ഒപ്പമില്ലാത്ത കുട്ടി മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് താമസം. മുത്തശ്ശി ജോലിക്കുപോകുന്ന സമയം നോക്കിയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *