കോണ്‍ഗ്രസ് വോട്ടുകൊണ്ട് കോണ്‍ഗ്രസുകാരന്‍ ജയിച്ചിട്ടില്ല, പിന്നല്ലേ ബി ജെ പി- മുരളീധരന്‍

കോഴിക്കോട്: ത്രിപുരയില്‍ ബി ജെ പിയില്‍നിന്ന് കനത്ത തോല്‍വി ഏറ്റുവാങ്ങിയ സി പി എമ്മിനു നേരെ പരിഹാസവുമായി കെ മുരളീധരന്‍ എം എല്‍ എ. ത്രിപുരയില്‍ ബി ജെ പിയും സി പി എമ്മും മത്സരിച്ചപ്പോള്‍ സി പി എം വിജയിക്കണമെന്ന് ആഗ്രഹിച്ചവരാണ് കോണ്‍ഗ്രസുകാര്‍.

കള്ളനും പെരുങ്കള്ളനും തമ്മില്‍ മത്സരിക്കുമ്ബോള്‍ പെരുങ്കള്ളന്‍ തോല്‍ക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിച്ചു. എന്നാല്‍ കോണ്‍ഗ്രസുകാരുടെ വോട്ടുകൊണ്ടാണ് ബി ജെ പി ജയിച്ചതെന്നാണ് സി പി എം നേതാവായ എം എ ബേബിയുടെ കണ്ടെത്തല്‍.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ കോണ്‍ഗ്രസിന്റെ വോട്ടുകൊണ്ട് ഒരു കോണ്‍ഗ്രസുകാരന്‍ ജയിച്ചിട്ടില്ല. പിന്നെങ്ങനെയാണ് ബി ജെ പി വിജയിക്കുക? സി പി എമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍നിന്ന് രക്ഷപ്പെടാന്‍ ത്രിപുരക്കാര്‍ ബി ജെ പിയെ ജയിപ്പിച്ചതാണെന്നും മുരളീധരന്‍ പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യു ഡി എഫ് നടത്തുന്ന രാപകല്‍ സമരം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കോര്‍പറേഷന്റെ വലിപ്പം പോലുമില്ലാത്ത ത്രിപുരയില്‍ ബി ജെ പിയെ നേരിടാന്‍ കഴിയാത്ത സി പി എമ്മാണ് രാജ്യത്ത് ബി ജെ പിയെ നേരിടാന്‍ പോകുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *