അസ്ലന്‍ഷാ കപ്പ്​: ഉദ്​ഘാടന മത്സരത്തില്‍ ഇന്ത്യക്ക്​ തോല്‍വി

മലേഷ്യ: അസ്ലന്‍ഷാ​ ഹോക്കി ടൂര്‍ണ​െമന്‍റി​ലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ കരുത്തരായ അര്‍ജന്‍റീന 3-2ന്​ പരാജയപ്പെടുത്തി. ഗോണ്‍സാലോ പൈലതി​​​െന്‍റ ഹാട്രിക്കി​​​െന്‍റ കരുത്തിലായിരുന്നു​ അര്‍ജന്‍റീനയുടെ വിജയം. കനത്ത മഴ കാരണം മത്സരം നാലാം ക്വാര്‍ട്ടറി​​​െന്‍റ തുടക്കത്തില്‍ തന്നെ അവസാനിപ്പിച്ചിരുന്നു.

കളിയിലുടനീളം മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ നിര പുറത്തെടുത്തത്​. മഞ്ഞ കാര്‍ഡ്​ കണ്ട്​ ഇന്ത്യയുടെ സുമിത്​​ പുറത്തായത് കാരണം 10 പേരെ വച്ചാണ്​ മത്സരത്തി​​​െന്‍റ അവസാനത്തെ അഞ്ച്​ മിനിറ്റുകളില്‍ നീലപ്പട കളിച്ചത്. സര്‍ദാറി​​െന്‍റ നായകത്വത്തില്‍ അസ്ലന്‍ഷാ ​ടൂര്‍ണമ​​െന്‍റില്‍ ഇന്നേവരെ ഒരു മെഡല്‍ എങ്കിലും നേടാതെ ഇന്ത്യ മടങ്ങിയിട്ടില്ല. ഞായറാഴ്​ച ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *