ത്രിപുരയിലേത് ബി.ജെ.പി പണം നല്‍കിയുള്ള ജയം- യെച്ചൂരി

അഗര്‍ത്തല: ത്രിപുരയിലെ ബി.ജെ.പിയുടെ ജയം പണവും സ്വാധീനവും ഉപയോഗിച്ച്‌​ നേടിയതെന്ന്​ സി.പി.എംജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിക്ക്​ തെരഞ്ഞെടുപ്പ്​ തോല്‍വിയുണ്ടാകാനുള്ള കാരണങ്ങള്‍ പരിശോധിച്ച്‌​ ആവശ്യമായ നടപടികളെടുക്കും. സി.പി.എമ്മിന്​ പിനതുണയുമായി വോട്ട്​ നല്‍കിയ 45 ശതമാനം വോട്ടര്‍മാര്‍ക്ക​ും ​നന്ദിയറിക്കുകയാണെന്നും യെച്ചൂരി ട്വിറ്ററിലൂടെ വ്യക്തമാക്കി.

ത്രിപുരയിലെ ജനങ്ങള്‍ അധികാരം നല്‍കിയത് ബിജെപി- ഐ.പി.ടി.എഫ് സഖ്യത്തിനാണ്. 25 വര്‍ഷം സംസ്ഥാനം ഭരിക്കാന്‍ അവസരം നല്‍കിയതിന് ഞങ്ങള്‍ ത്രിപുരയിലെ ജനങ്ങളോട് നന്ദി പറയുകയാണ്. ബി.ജെ.പിയെയും അവരുടെ ഭിന്നിപ്പിക്കല്‍ നയത്തെയും ഞങ്ങള്‍ തുടര്‍ന്നും എതിര്‍ക്കും. അത് ത്രിപുരയില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ എതിര്‍ക്കും’ – യെച്ചൂരി ട്വിറ്ററിലൂടെ പ്രതികരിച്ചു.

ആര്‍.എസ്.എസ് ബി.ജെ.പി കൂട്ടുക്കെട്ടിനെ തകര്‍ക്കുക എന്നത് ഭരണഘടനയില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ച്‌ നിര്‍ണ്ണായകമാണ്. പോരാട്ടം തുടങ്ങിയെന്നും യെച്ചൂരി ട്വീറ്റ്​ ചെയ്​തു.

Leave a Reply

Your email address will not be published. Required fields are marked *