കൊച്ചി: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് അതിനുള്ള കഴിവില്ലെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു. ബിഡിജെഎസ് എന്‍ഡിഎയില്‍ ഇരിക്കെത്തന്നെയാണ് വീണ്ടും ബിജെപി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് വെള്ളാപ്പള്ളി രംഗത്ത് വന്നിരിക്കുന്നത്.
ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് നടക്കാന്‍ പോകുന്നതെന്നും എന്നാല്‍ എസ്‌എന്‍ഡിപിയുടെ നിലപാട് എന്തായിരിക്കുമെന്ന് പറയാറായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ് ഏത് അന്വേഷണത്തെയും നേരിടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആവശ്യപ്പെട്ട രേഖകളെല്ലാം അന്വേഷണസംഘത്തിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
